ആലപ്പുഴയിൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ
Saturday, July 20, 2024 7:48 AM IST
ആലപ്പുഴ: സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ആര്യാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഒന്നാംക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള 30 വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഉച്ചഭക്ഷണത്തിന് ഉപയോഗിച്ച മോരിൽ നിന്നാവാം ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ക്കൂളിലെത്തി പാചകപ്പുരയടക്കമുള്ളവ പരിശോധിച്ചു.
18 വിദ്യാർഥികളെ ജില്ലാ ജനറൽ ആശുപത്രിയിലും നാല് കുട്ടികളെ കടപ്പുറത്തെ വനിതാ ശിശു ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശേഷിച്ച കുട്ടികളെ പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു.