വടകരയിൽ 23 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം
Saturday, July 20, 2024 7:39 AM IST
കോഴിക്കോട്: വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 23 വിദ്യാർഥികൾക്കാണ് രോഗബാധ.
സ്കൂൾ പരിസരത്തുള്ള മൂന്ന് കടകൾ അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. കടകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തു.
മലപ്പുറത്തും നേരത്തെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. നിലവിൽ മലപ്പുറത്തെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്.