അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ചാ​ന്ദി​പ്പു​ര വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 20 ആ​യി. അ​ഹ​മ്മ​ദാ​ബാ​ദ് ന​ഗ​ര​ത്തി​ൽ നി​ന്ന് ര​ണ്ടു മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്. 35 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് വി​വ​രം.

അ​പ​ക​ട​ക​ര​മാം വി​ധം വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​തോ​ടെ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. വൈ​റ​സ് പ​ട​രു​ന്ന​ത് ത​ട​യാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. വൈ​റ​സി​നെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്കാ​നും പ്ര​ത്യേ​ക സം​ഘ​ത്തെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

സ​ബ​ർ​കാ​ന്ത, ആ​ര​വ​ല്ലി, മ​ഹി​സാ​ഗ​ർ, മെ​ഹ്‌​സാ​ന, രാ​ജ്‌​കോ​ട്ട് ജി​ല്ല​ക​ളി​ലാ​ണ് വൈ​റ​സ് രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ​മ്പ​ർ​കാ​ന്ത, ഹി​സാ​ഗ​ർ, രാ​ജ്‌​കോ​ട്ട് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​ണ് ചാ​ന്ദി​പു​ര വൈ​റ​സ് ബാ​ധ​യേ​റ്റു​ള്ള മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.