ബം​ഗ​ളൂ​രു: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​ത് ക​ര്‍​ണാ​ട​ക ഷി​രൂ​രി​ലെ ദേ​ശീ​യ​പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചി​ലി​ല്‍ അ​ക​പെ​ട്ട​വ​രെ ര​ക്ഷ​പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ന് തി​രി​ച്ച​ടി​യാ​കു​ന്നു. മ​ഴ ശ​ക്ത​മാ​കു​ന്ന​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ല​യാ​ളി യു​വാ​വ് അ​ര്‍​ജു​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ ത​ത്ക്കാ​ല​ത്തേ​ക്ക് നി​ര്‍​ത്തി.

എ​ന്‍​ഡി​ആ​ര്‍​എ​ഫും പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ന​ട​ത്തി വ​ന്ന തി​ര​ച്ചി​ലാ​ണ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. കൂടു​ത​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ന് കൂ​ടി സാ​ധ്യ​ത​യു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

അ​ര്‍​ജു​ന്‍ അ​ക​പ്പെ​ട്ട ലോ​റി പു​ഴ​യി​ലേ​ക്ക് വീ​ണി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് താ​ഴ്ന്ന് പോ​യി​രി​ക്കാ​മെ​ന്നാ​ണ് നി​ഗ​മ​നം. പു​ഴ ക​വി​ഞ്ഞൊ​ഴു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യം തേ​ടാ​നാ​ണ് തീ​രു​മാ​നം. നാ​വി​ക​സേ​ന​യു​ടെ ഡൈ​വ​ര്‍​മാ​ര്‍ ഹെ​ലി​കോ​പ്റ്റ​ര്‍​വ​ഴി പു​ഴ​യി​ലി​റ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.