ട്രംപ് വിജയിച്ചാൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാണെന്ന് സെലൻസ്കി
Friday, July 19, 2024 7:38 AM IST
കീവ്: നവംബറിൽ നടക്കുന്ന യുഎസ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചാൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് തന്റെ രാജ്യത്തിന് ബുദ്ധിമുട്ടാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. യുക്രെയ്നിക്കാർ ഇക്കാര്യത്തിൽ സജ്ജരാണെന്നും സെലൻസ്കി പറഞ്ഞു.
കഴിഞ്ഞ 28 മാസമായി നടക്കുന്ന യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ വാഷിംഗ്ടണിന്റെ നിലപാട് എങ്ങനെ മാറുമെന്നുള്ള ആശങ്കയും സെലൻസ്കി പ്രകടിപ്പിച്ചു. തങ്ങൾക്ക് അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും സെലൻസ്കി പറഞ്ഞു.
യുഎസ് കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ മൂലം മാസങ്ങളോളം സഹായ പ്രവാഹം നിലച്ചെങ്കിലും, ജോ ബൈഡന്റെ ഭരണകൂടം സംഘട്ടനത്തിലുടനീളം ആയുധങ്ങളും സഹായങ്ങളും നൽകിയിട്ടുണ്ടെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.