ഫിഫ റാങ്ക്: അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി; ഇന്ത്യ 124-ാമത്
Thursday, July 18, 2024 7:06 PM IST
സൂറിച്ച് : ഫിഫ റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി. കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തിയതോടെ 1901 പോയിന്റുമായാണ് മെസിയും സംഘവും ഒന്നാം സ്ഥാനം നിലനിർത്തിയത്. 1854 പോയിന്റുള്ള ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്.
യൂറോകപ്പ് ചാന്പ്യൻമാരായ സ്പെയ്ൻ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലിലെത്തി. മുൻ ലോകചാമ്പ്യൻമാരായ ബ്രസീൽ അഞ്ചാം സ്ഥാനത്താണ്.
ബെൽജിയം, നെതർലൻഡ്സ്, പോർച്ചുഗൽ, കൊളംബിയ, ഇറ്റലി തുടങ്ങിയ ടീമുകളാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങൾ. ഇന്ത്യയ്ക്ക് 124-ാം സ്ഥാനമാണുള്ളത്.