കനത്ത മഴ; കോഴിക്കോട്ട് വീട് തകര്‍ന്നു
Thursday, July 18, 2024 10:38 AM IST
കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് കല്ലാച്ചിയില്‍ വീട് തകര്‍ന്നു. കക്കുകുഴിപറമ്പത്ത് നാണുവിന്റെ വീടാണ് തകര്‍ന്നത്.
വീട് തകരാന്‍ തുടങ്ങിയപ്പോള്‍തന്നെ എല്ലാവരും പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. വീട് പുര്‍ണമായും തകര്‍ന്ന നിലയിലാണ്. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.