ഏറ്റുമാനൂരിൽ മാരക മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ
Thursday, July 18, 2024 5:52 AM IST
കോട്ടയം: എംഡിഎംഎയുമായി രണ്ടു പേർപിടിയിൽ. പെരുമ്പായിക്കാട് മോസ്കോ ഭാഗത്ത് ചെറുകരപറമ്പ് വീട്ടിൽ കാർത്തികേയൻ (23), കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഭാഗത്ത് അജി ഭവൻ വീട്ടിൽ ബിജി റ്റി അജി (21) എന്നിവരാണ് പിടിയിലായത്.
01.46 ഗ്രാം എംഡിഎംഎയും 02.56 ഗ്രാം കഞ്ചാവും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു. കാരിത്താസ് ജംഗ്ഷന് സമീപമുള്ള ലോഡ്ജിൽ നിന്നുമാണ് ഇരുവരെയും ലഹരി വസ്തുക്കളുമായി പിടികൂടിയത്.
ഇവർ ഏറ്റുമാനൂർ കാരിത്താസ് ജംഗ്ഷൻ ഭാഗത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.