ഒമാനില്‍ മോസ്ക്കിനു നേരെ വെടിവെയ്പ്പ്; അഞ്ചുപേര്‍ കൊല്ലപ്പെട്ടു
Tuesday, July 16, 2024 9:57 AM IST
മസ്ക്കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ മസ്ജിദിനു നേരേയുണ്ടായ വെടിവെയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. 700 ഓളം പേര് അകത്ത് കുടുങ്ങിക്കിടക്കുകയാണ്.
മസ്കറ്റ് ഗവര്‍ണറേറ്റിലെ മുത്രയിലെ വിലായത്ത് വാദി അല്‍ കബീര്‍ പ്രദേശത്തെ ഇമാം അലി മസ്ജിദിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേന സ്ഥലത്തെത്തി. നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായി നിയന്ത്രണ വിധേയമാണെന്നാണ് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
എന്നാല്‍ വെടിവെയ്പ്പിന് പിന്നില്‍ ആരാണെന്നും സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്നത് സംബന്ധിച്ചും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.