തെരഞ്ഞെടുപ്പ് തോൽവി ; സിപിഐ ദേശീയ കൗൺസിൽ യോഗം ഇന്നും തുടരും
Sunday, July 14, 2024 3:17 AM IST
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി വിശദമായി ചർച്ച ചെയ്യാൻ സിപിഐ ദേശീയ കൗൺസിൽ യോഗം ഡൽഹിയിൽ ഇന്നും തുടരും. കേരളത്തിലെ തോൽവിക്ക് ഭരണത്തിലെ പിടുപ്പുകേടും കാരണമാണെന്ന വിമർശനം സംസ്ഥാനത്തെ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു.
ദേശീയ സെക്രട്ടേറിയറ്റിലേക്ക് ആനി രാജയെ ഉൾപ്പെടുത്താനുള്ള നിർവാഹക സമിതി നിർദ്ദേശം യോഗത്തിൽ വയ്ക്കും. അതേസമയം നിർവാഹക സമിതിയിൽ നിന്ന് തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്ന് പ്രകാശ് ബാബു പ്രതികരിച്ചിരുന്നു. ആനി രാജയ്ക്ക് അർഹതപ്പെട്ട സ്ഥാനമാണ്.
ദേശീയ എക്സിക്യൂട്ടീവ് ഐക്യകണ്ഠേനയാണ് ആനി രാജയെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്. ആനി രാജയെ ദേശീയ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ വിജയവാഡയിൽ നടന്ന പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചിരുന്നു.
ഒഴിവ് വന്നപ്പോൾ ആനി രാജയെ എടുത്തു. അതിനെ പൂർണമായും അനുകൂലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.