കൊ​ല്ലം: ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം ഇന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ലും (12677/12678) എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്നു. നി​ല​വി​ൽ ഐ​സി​എ​ഫ് കോ​ച്ചു​ക​ളാ​ണ് ഈ ​വ​ണ്ടി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​വ മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ൽ നി​ന്ന് 14 എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ ഇന്‍റ​ർ​സി​റ്റിക്കാ​യി അ​നു​വ​ദി​ച്ച് ക​ഴി​ഞ്ഞു. അ​ടു​ത്ത മാ​സംമു​ത​ൽ ഈ ​ട്രെ​യി​ൻ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളി​ലേ​യ്ക്ക് മാ​റു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.

ട്രെ​യി​നി​ൽ 300-ൽ ​അ​ധി​കം സീ​റ്റു​ക​ളു​ടെ വ​ർ​ധ​ന ഉ​ണ്ടാ​കും. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് രാ​വി​ലെ 6.10 ന് ​പു​റ​പ്പെ​ടു​ന്ന വ​ണ്ടി വൈ​കു​ന്നേ​രം 4.55 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും. എ​റ​ണാ​കു​ള​ത്ത് നി​ന്ന് രാ​വി​ലെ 9.10 ന് ​യാ​ത്ര തി​രി​ക്കു​ന്ന ഇ​ന്‍റ​ർ​സി​റ്റി രാ​ത്രി 7.50 ന് ​ബം​ഗ​ളു​രു​വി​ൽ എ​ത്തും.

കോ​ച്ചു​ക​ൾ എ​ൽ​എ​ച്ച്ബി ആ​ക്കു​മെ​ന്ന​ല്ലാ​തെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.