ജമ്മു കാഷ്മീരിന്റെ ചട്ടങ്ങളിൽ മാറ്റം; ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകിക്കൊണ്ട് ഉത്തരവിറക്കി
Saturday, July 13, 2024 1:11 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. പോലീസ്, അഴിമതി വിരുദ്ധ വിഭാഗം, അഖിലേന്ത്യ സർവീസ് തുടങ്ങിയവയിലെ പ്രധാന നിർദേശങ്ങൾക്ക് ലഫ്റ്റനന്റ് ഗവർണറുടെ അനുമതി തേടണമെന്ന് ഉത്തരവിൽ പറയുന്നു.
പ്രോസിക്യൂഷൻ അനുമതിയിലും ഉന്നത ഉദ്യോഗസ്ഥരുടെ നിയമനങ്ങൾക്കും ഗവർണറുടെ അംഗീകാരം അനിവാര്യമാണെന്നും ഉത്തരവിലുണ്ട്. ഈ വർഷം അവസാനം ജമ്മു കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർക്കാരിന്റെ നീക്കം.
രാഷ്ട്രപതിയുടെ അനുമതിയോടെ ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. മനോജ് സിൻഹയാണ് നിലവിൽ ജമ്മു കാഷ്മീർ ഗവർണർ.