കാസർഗോട്ട് കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവ് ഷോക്കേറ്റ് മരിച്ചു
Saturday, July 13, 2024 10:27 AM IST
കാസർകോട്: ബദിയടുക്ക മാവിനക്കട്ടയിൽ കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. മാവിനക്കട്ട സ്വദേശി കലന്തർ ഷമ്മാസ് (21) ആണ് മരിച്ചത്.
ഷമ്മാസിനൊപ്പം കാറിൽ ഉണ്ടായിരുന്ന സഹോദരൻ മൊയ്തീൻ സർവാസിനും ഷോക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വെള്ളിയാഴ്ച രാത്രി 11നാണ് അപകടം ഉണ്ടായത്.