പരീക്ഷണ പറക്കലിനിടെ വിമാനം തകർന്നു വീണു; മൂന്നുപേർ മരിച്ചു
Saturday, July 13, 2024 5:22 AM IST
മോസ്കോ: പരീക്ഷണ പറക്കലിനിടെ വിമാനം തകർന്നു വീണ് മൂന്നുപേർ മരിച്ചു.
റഷ്യൻ നിർമിത സൂപ്പർജെറ്റ് 100 വിമാനം മോസ്കോയിലെ കൊളോമെൻസ്കി ജില്ലയിലെ വനമേഖലയിലാണ് തകർന്നു വീണത്.
രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു.