നീറ്റ്-യുജി ചോദ്യ പേപ്പർ ചോർച്ച: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
Thursday, July 11, 2024 6:51 PM IST
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യ സൂത്രധാരൻ റോക്കി എന്ന രാകേഷ് രഞ്ജനെ സിബിഐ അറസ്റ്റ് ചെയ്തു. രഞ്ജനെ പത്ത് ദിവസത്തേക്ക് ഏജൻസി കസ്റ്റഡിയിൽ വിട്ടു.
കേസുമായി ബന്ധപ്പെട്ട് ബിഹാറിലെ പാറ്റ്നയിൽ രണ്ടിടങ്ങളിലും പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽ നാല് സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രഞ്ജനെ അറസ്റ്റു ചെയ്തത്.
കേസിൽ ജാർഖണ്ഡിലെ ഹസാരിബാഗിലെ ഒരു സ്കൂളിലെ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ഉൾപ്പെടെ നിരവധി പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് രഞ്ജൻ ഒഴികെ എട്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം എവിടെ നിന്നാണ് പേപ്പറുകൾ ചോർന്നതെന്ന് കൃത്യമായി വ്യക്തമല്ല.