ന്യൂ​ഡ​ൽ​ഹി: മൂ​ന്ന് ദി​വ​സ​ത്തെ റ​ഷ്യ, ഓ​സ്ട്രി​യ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങി. മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

ഓ​സ്ട്രി​യ​ൻ ചാ​ൻ​സ​ല​ർ, സ​ർ​ക്കാ​ർ, ആ​ളു​ക​ൾ എ​ന്നി​വ​രു​ടെ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും ആ​തി​ഥ്യ​മ​ര്യാ​ദ​യ്ക്കും അ​ദ്ദേ​ഹം എ​ക്സി​ലൂ​ടെ ന​ന്ദി അ​റി​യി​ച്ചു. സ​ന്ദ​ർ​ശ​നം ച​രി​ത്ര​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു.

41 വ​ർ​ഷ​ത്തി​ന് ഇ​ട​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഓ​സ്ട്രി​യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഇ​ന്ദി​രാ ഗാ​ന്ധി​യാ​ണ് ഇ​തി​ന് മു​ൻ​പ് ഓ​സ്ട്രി​യ സ​ന്ദ​ർ​ശി​ച്ച ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി.

അ​തേ​സ​മ​യം, റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ റ​ഷ്യ​യു​ടെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ ‘ഓ​ർ​ഡ​ർ ഓ​ഫ് സെ​ന്‍റ് ആ​ൻ​ഡ്രു ദ ​അ​പ്പൊ​സ്ത​ൽ’ പു​ര​സ്കാ​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ സ​മ്മാ​നി​ച്ചു.

ക്രെം​ലി​നി​ലെ സെ​ന്‍റ് ആ​ൻ​ഡ്രു ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. 1698ൽ ​ആ​രം​ഭി​ച്ച ഈ ​അ​വാ​ർ​ഡ് നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണു ന​രേ​ന്ദ്ര മോ​ദി. ക്രി​സ്തു​ശി​ഷ്യ​നും റ​ഷ്യ​യു​ടെ മ​ധ്യ​സ്ഥ​നു​മാ​യ വി​ശു​ദ്ധ അ​ന്ത്ര​യോ​സ് ശ്ലീ​ഹാ​യു​ടെ പേ​രി​ലാ​ണു പു​ര​സ്കാ​രം. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കു പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്ന് മോ​ദി എ​ക്സി​ൽ കു​റി​ച്ചി​രു​ന്നു.