കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍
Tuesday, July 9, 2024 1:25 PM IST
കൊച്ചി: പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറല്‍ മാനേജര്‍ കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന് ലിയോ ജോണ്സണ്(29) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. പെരുമ്പാവൂര്‍ ഭജനമഠത്തിനു സമീപമുള്ള മേഘ ആര്‍ക്കേഡിന്റെ മൂന്നാം നിലയില്‍ നിന്നാണ് വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വരാന്തയിലെ കൈവരിയില്‍ ഇരുന്നപ്പോൾ അബദ്ധത്തിൽ താഴേക്ക് വീണതാണെന്ന് സൂചന. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.