വൈഎസ്ആര്‍സിപിക്ക് തിരിച്ചടി: ചിറ്റൂര്‍ മേയര്‍ പാര്‍ട്ടി വിട്ട് ടിഡിപിയില്‍ ചേര്‍ന്നു
Friday, July 5, 2024 8:45 PM IST
ചിറ്റൂര്‍: ആന്ധ്ര പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വൈഎസ്ആര്സിപിയില് കൊഴിഞ്ഞുപോക്ക്. ചിറ്റൂര്‍ നഗരസഭ മേയറും ഡെപ്യൂട്ടി മേയറും 23 കൗണ്‍സിലര്‍മാരും പാര്‍ട്ടി വിട്ട് ടിഡിപിയില്‍ ചേര്‍ന്നു.
ചിറ്റൂര്‍ മേയര്‍ സി.അമുദയും, ഡെപ്യൂട്ടി മേയര്‍ രാജേഷ് റെഡ്ഡിയുമാണ് കൗണ്‍സിലര്‍മാര്‍ക്കൊപ്പം ടിഡിപിയില്‍ ചേര്‍ന്നത്. ചിറ്റൂര്‍ എംഎല്‍എ ഗുര്ജല ജഗന് മോഹന്‍ നായിഡുവിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ ടിഡിപിയില്‍ ചേര്‍ന്നത്.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 50 ഡിവിഷനുകളില്‍ 46 എണ്ണത്തിലും യൈഎസ്ആര്സിപിയാണ് വിജയിച്ചത്.