ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ചനിലയിൽ കണ്ടെത്തി
Wednesday, July 3, 2024 5:41 PM IST
തൃശൂര്‍: ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂര്‍ കൊരട്ടി സ്വദേശികളായ ആന്റു, ജെസി എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ശരീരത്തിൽ വിഷം കുത്തിവച്ച് മരിച്ചതാണെന്നാണ് വിവരം. നേരത്തെ ഇവരെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് ദമ്പതികൾക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.