ഛത്തീസ്ഗഡിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
Wednesday, July 3, 2024 1:04 AM IST
റായ്പുർ: ഛത്തീസ്ഗഡിൽ സുരക്ഷാസേന അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. നാരായൺപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്.
കൊഹ്കമേട്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ വിവിധ സുരക്ഷാ സേനകളിൽ നിന്നുള്ള സംയുക്ത സംഘം നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്. ഇവരിൽ നിന്നും വലിയ ആയുധശേഖരം പിടിച്ചെടുത്തു.