നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്: ഗുജറാത്തിലെ സ്വകാര്യ സ്കൂൾ ഉടമ അറസ്റ്റിൽ
Sunday, June 30, 2024 10:13 PM IST
ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്കൂൾ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തു. ജയ് ജലറാം സ്കൂൾ ഉടമ ദീക്ഷിത് പട്ടേലിനെയാണ് വസതിയിൽനിന്ന് സിബിഐ അറസ്റ്റ് ചെയ്തത്.
പരീക്ഷ എഴുതാൻ സഹായിക്കാൻ വിദ്യാർഥികളിൽനിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. ഈ കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ വ്യക്തിയാണ് പട്ടേൽ.
കേസിൽ 13 പേരെ സിബിഐ കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തതായാണ് വിവരം.