ജെഡിഎസ് പ്രവർത്തകനെ പീഡിപ്പിച്ചു; പ്രജ്വൽ രേവണ്ണയുടെ സഹോദൻ അറസ്റ്റിൽ
Sunday, June 23, 2024 10:16 AM IST
ബംഗുളൂരു: ജെഡിഎസ് പ്രവർത്തകനെ പീഡിപ്പിച്ച കേസിൽ പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണ അറസ്റ്റിൽ. 27കാരനെ പീഡിപ്പിച്ച കേസിൽ ഹോലെനരസിപുര പോലീസ് ആണ് സൂരജിനെ അറസ്റ്റ് ചെയ്തത്. സൂരജും പി.എ. ശിവകുമാറുമാണ് കേസിലെ പ്രതികള്‍
ജൂണ്‍ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജിന്റെ ഫാം ഹൗസില്‍ വച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരന് ആരോപിക്കുന്നു. തന്നെ ഫാം ഹൗസിലേക്ക് ക്ഷണിച്ച സൂരജ് പിന്നീട് ബലമായി ചുംബിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിക്കാരന്റെ ആരോപണം.
പീഡനത്തിനോട് സഹകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്നെ രാഷ്ട്രീയമായി വളരാന്‍ സഹായിക്കാമെന്നും സൂരജ് പറഞ്ഞതായി പരാതിക്കാരന് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം വ്യാജമാണെന്നായിരുന്നു സൂരജ് രേവണ്ണയുടെ പ്രതികരണം.
ശനിയാഴ്ച രാത്രിയോടെ സൂരജ് ഈ ജെഡിഎസ് പ്രവർത്തകനെതിരെ പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ജെഡിഎസ് പ്രവർത്തകൻ നൽകിയ പീഡന പരാതിയിൽ സൂരജിനെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. പുലർച്ചെ നാല് വരെ സൂരജിനെ ചോദ്യം ചെയ്ത ശേഷം രാവിലെ എട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.