യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു; ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്
Thursday, June 20, 2024 1:58 AM IST
മുംബൈ: ഭാര്യയെ മർദിച്ചതിനും മാനസികമായി പീഡിപ്പിച്ചതിനും മുംബൈയിലെ വോർലി സ്വദേശിയായ 46 കാരനായ ഹോട്ടൽ ഉടമയ്ക്കും മാതാപിതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു.
തന്റെ മാതാപിതാക്കളിൽ നിന്ന് പണം ആവശ്യപ്പെട്ടും തനിക്ക് വിവാഹേതര ബന്ധമുണ്ടെന്നും പറഞ്ഞാണ് പീഡനമെന്ന് യുവതി പരാതിയിൽ പറയുന്നു. 43 കാരിയായ യുവതി തന്റെ ഭർത്താവ് പ്രഹ്ലാദ് അദ്വാനി, 85കാരനായ അച്ഛൻ സുന്ദർഗുർദാസ്, അമ്മ മേനക (78) എന്നിവർക്കെതിരെ ജൂൺ 13 നാണ് പരാതി നൽകിയത്.
2012 നവംബർ മുതൽ 2024 ജൂൺ 12 വരെ താൻ പീഡനത്തിന് ഇരയായതായി യുവതി ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.