മും​ബൈ: ഐ​സ്ക്രീ​മി​ൽ മ​നു​ഷ്യ​വി​ര​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പു​നേ ഫാ​ക്ട​റി​യി​ലെ ജീ​വ​ന​ക്കാ​ര​ന് അ​പ​ക​ട​ത്തി​ല്‍ വി​ര​ലു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റ​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ജീ​വ​ന​ക്കാ​ര​ന്‍റെ ഡി​എ​ന്‍​എ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചു.

ഇ​തി​ന്‍റെ ഫ​ലം വ​ന്ന​ശേ​ഷം വി​ര​ൽ ഇ​യാ​ളു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചാ​ല്‍ ക​മ്പ​നി​ക്കെ​തി​രെ പു​തി​യ കേ​സെ​ടു​ക്കും. മു​ബൈ​യി​ല്‍ ഐ​സ്ക്രീ​മി​ല്‍ മ​നു​ഷ്യ​വി​ര​ലി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം വ​ലി​യ വാ‍​ര്‍​ത്ത​യാ​യി​രു​ന്നു.

യ​മ്മോ എ​ന്ന ക​മ്പ​നി​യു​ടെ കോ​ണ്‍ ഐ​സ്ക്രീ​മി​ൽ നി​ന്ന് വി​ര​ൽ കി​ട്ടി​യ​താ​യി 26കാ​ര​നാ​യ ഡോ​ക്ട​റാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഐ​സ്ക്രീം ക​ഴി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് വാ​യി​ൽ എ​ന്തോ അ​സാ​ധാ​ര​ണ​മാ​യി ത​ട​ഞ്ഞ​തെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.