ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് പു​തി​യ ത​പാ​ല്‍ നി​മ​യം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തി​കൊ​ണ്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.​പോ​സ്റ്റ് ഓ​ഫി​സ് നി​യ​മം 2023 പ്ര​കാ​ര​മു​ള്ള നി​യ​മ​ങ്ങ​ളാ​യി​രി​ക്കും വ​രു​ക. ഇ​തോ​ടെ 1898ലെ ​ഇ​ന്ത്യ​ന്‍ പോ​സ്റ്റ് ഓ​ഫി​സ് നി​യ​മം റ​ദ്ദാ​ക്ക​പ്പെ​ടും.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ലാ​ണ് പോ​സ്റ്റ് ഓ​ഫീ​സ് ബി​ല്‍ 2023 ആ​ദ്യം അ​വ​ത​രി​പ്പി​ച്ച​ത്. രാ​ജ്യ​സ​ഭ​യി​ലാ​ണ് ആ​ദ്യം അ​വ​ത​രി​പ്പി​ച്ച​ത്. ഡി​സം​ബ​റി​ലാ​ണ് ബി​ല്‍ പാ​സാ​ക്കി​യ​ത്.

ഡി​സം​ബ​ര്‍ 12, 18 തീ​യ​തി​ക​ളി​ല്‍ ലോ​ക്‌​സ​ഭ ബി​ല്‍ പ​രി​ഗ​ണി​ക്കു​ക​യും പാ​സാ​ക്കു​ക​യും ചെ​യ്തു. നി​യ​മ​ത്തി​ന് ഡി​സം​ബ​ര്‍ 24ന് ​രാ​ഷ്ട്ര​പ​തി​യു​ടെ അ​നു​മ​തി​യും ല​ഭി​ച്ചു.