സംസ്ഥാനത്തെ പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല
Tuesday, June 18, 2024 8:39 PM IST
കൊച്ചി: സംസ്ഥാനത്ത് വില്‍ക്കുന്ന പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല. പൊറോട്ടയുടെ നികുതി 18 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കി കുറച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു.
സംസ്ഥാന സർക്കാർ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. പാക്കറ്റിലാക്കിയ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരുന്നത്. സമാന പാക്കറ്റ് ഫുഡുകളായ ബ്രഡ്ഡിനും ചപ്പാത്തിയ്ക്കും അഞ്ച് ശതമാനമാണ് ജിഎസ്ടി.
ഇത് പൊറോട്ടയ്ക്കും ബാധകമാണെന്ന വാദവുമായി മോഡേണ്‍ ഫുഡ് എന്റർപ്രൈസസ് നല്കിയ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് പാക്കറ്റ് പൊറോട്ടയ്ക്കും അഞ്ച് ശതമാനം ജിഎസ്ടി മാത്രമെ ഈടാക്കാവൂ എന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ചിന്റെ സ്റ്റേ.