കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നാണമില്ല;കുടുംബത്തില ഒരാളല്ലെങ്കില്‍ മറ്റൊരാള്‍:പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍
Monday, June 17, 2024 10:07 PM IST
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴുവാക്കുമെന്നും ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നുമുള്ള എഐസിസിയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസ് പാര്‍ട്ടി എന്നത്തെയും പോലെ നാണമില്ലാത്ത രീതി നടപ്പാക്കുകയാണെന്നും കുടുംബാധിപത്യം തന്നെയാണ് പാര്‍ട്ടിയില്‍ ഇപ്പോഴുമുള്ളതെന്നും രാജീവ് എക്സില്‍ കുറിച്ചു.
രാഹുല്‍ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യം മറച്ചുവച്ചുകൊണ്ട് വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം കുറിച്ചു. ഇത്തരത്തിലുള്ള വഞ്ചനാപരമായ സമീപമാണ് കോണ്‍ഗ്രസ് എന്നും എടുത്തിട്ടുള്ളതെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായ മൂന്നാം തവണയും രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന എഐസിസി നേതാക്കളുടെ യോഗത്തിന് ശേഷമാണ് രാഹുല്‍ റായ്ബറേലി നിലനിര്‍ത്തി വയനാട് ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി,സോണിയ ഗാന്ധി,പ്രിയങ്ക ഗാന്ധി,കെ.സി.വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.