യൂറോ കപ്പ്: പോളണ്ടിനെ തകര്‍ത്ത് നെതര്‍ലന്‍ഡ്സ്
Sunday, June 16, 2024 8:37 PM IST
ഹാംബര്‍ഗ്:യുവേഫ യുറോ കപ്പിലെ ആവേശപ്പോരാട്ടത്തില്‍ പോളണ്ടിനെ തകര്‍ത്ത് നെതര്‍ലന്‍ഡ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്സ് വിജയിച്ചത്.
കൗഡി ഗാക്പോയും വൗട്ട് വെഗോസ്റ്റുമാണ് ഡച്ച് ടീമിനു വേണ്ടി ഗോളുകള്‍ നേടിയത്.ആഡം ബക്സയാണ് പോളണ്ടിന് വേണ്ടി ഗോള്‍വല കുലുക്കിയത്.
16-ാം മിനിറ്റിലെ ഗോളിലൂടെ പോളണ്ടാണ് ആദ്യം മുന്നിലെത്തിയത്.എന്നാല്‍ 29-ാം മിനിറ്റില്‍ ഗാക്പോയുടെ ഗോളിലുടെ നെതര്‍ലന്‍ഡ്സ് ഒപ്പമെത്തി. 83-ാം മിനിറ്റില്‍ വെഗോസ്റ്റ് ടീമിനായി വിജയഗോള്‍ നേടി.
വിജയത്തോടെ ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്‍ഡ്സ് ഒന്നാമതെത്തി.