ബിഹാറില്‍ ബോട്ട് മറിഞ്ഞു;ആറ് പേരെ കാണാതായി
Sunday, June 16, 2024 2:59 PM IST
പാറ്റ്ന: ഗംഗാനദിയില്‍ ബാര്ഹിന് സമീപം ബോട്ട് മറിഞ്ഞു ആറ് പേരെ കാണാതായി. 17 പേരുമായി പോയ ബോട്ടാണ് മറിഞ്ഞത്.
ഡയാരയിലെക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം നടന്നത്. ഉമാനാഥ് ഘട്ടില്‍ നിന്നാണ് ബോട്ട് യാത്ര പുറപ്പെട്ടത്.
11 പേരെ രക്ഷപ്പെടുത്താനായതായി ബാര്‍ഹ് എസ്ഡിഎം ശുഭം കുമാര്‍ അറിയിച്ചു. കാണാതായ ആറ് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.