കാറില്‍ സ്വിമ്മിംഗ് പൂള്; അറിവില്ലായ്മ കൊണ്ട് സംഭവിച്ചതെന്ന് സഞ്ജു ടെക്കി
Friday, June 14, 2024 11:49 PM IST
ആലപ്പുഴ: കാറില്‍ സ്വിമ്മിംഗ് പൂള് ഒരുക്കി കുളിച്ച് യാത്ര ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സഞ്ജു ടെക്കി. മോട്ടോര്‍ വാഹന വകുപ്പ് നല്കിയ നോട്ടീസിനാണ് വിശദീകരണം നല്‍കിയത്.
വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നായിരുന്നു സഞ്ജു ടെക്കിയുടെ വിശദീകരണം. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി പറയുന്നു.
സഞ്ജുവിന്റെ വിശദീകരണം പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.
അതേസമയം കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള് സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്ളോഗര്‍ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സാമൂഹികസേവനം തുടരുകയാണ്. ജൂണ്‍ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസത്തേക്കാണ് സേവനം.