മീററ്റിൽ കാറിന് തീപിടിച്ച് നാലുപേർ വെന്ത് മരിച്ചു
Monday, June 3, 2024 6:56 AM IST
ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ കാറിന് തീപിടിച്ച് നാലുപേർ വെന്ത് മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.
ഡൽഹിയിൽ നിന്നും മീററ്റിലേക്ക് കാറിൽ യാത്ര ചെയ്ത നാലുപേരാണ് അപകടത്തിൽപ്പെട്ടത്. കാറിൽ സിഎൻജി കിറ്റ് ഘടിപ്പിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് പോലീസ് സൂപ്രണ്ട് (റൂറൽ) കമലേഷ് ബഹാദൂർ അറിയിച്ചു
കൊല്ലപ്പെട്ടവരെ തിരിച്ചറിയാനും അവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനും ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.