കൊ​ച്ചി: പാ​ള​ത്തി​ൽ മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് താ​റു​മാ​റാ​യ റെ​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രം മു​റി​ച്ചു മാ​റ്റി​യ​തോ​ടെ​യാ​ണ് ട്രെ​യി​നു​ക​ൾ ക​ട​ത്തി​വി​ട്ട​ത്.

മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം - ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി പി​റ​വം സ്റ്റേ​ഷ​നി​ലും, എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ മെ​യി​ൽ വൈ​ക്കം സ്റ്റേ​ഷ​നി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം പി​ടി​ച്ചി​ട്ടി​രു​ന്നു.

വൈ​കു​ന്നേ​രം ഏ​ഴി​ന് എ​റ​ണാ​കു​ളം ടൗ​ൺ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ എ​ത്തേ​ണ്ട ജ​ന​ശ​താ​ബ്ദി 9.24 നാ​ണ് എ​ത്തി​യ​ത്. 7.45 ന് ​ആ​ലു​വ​യി​ൽ എ​ത്തേ​ണ്ട ചെ​ന്നൈ സെ​ൻ​ട്ര​ൽ മെ​യി​ൽ 9.50 നാ​ണ് എ​ത്തി​യ​ത്.

കോ​ട്ട​യ​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പു​റ​പ്പെ​ട്ട പാ​സ​ഞ്ച​ർ ട്രെ​യി​നും വ​ഴി​യി​ൽ പി​ടി​ച്ചി​ട്ടി​രു​ന്നു. 6.55 ന്എ​റ​ണാ​കു​ള​ത്ത് എ​ത്തേ​ണ്ട ട്രെ​യി​ൻ 8.04 നാ​ണ് എ​ത്തി​യ​ത്.