കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്
Friday, May 24, 2024 12:26 PM IST
കൊച്ചി: സംസ്ഥാനത്ത് റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 1,500 രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്.
ഈ മാസം 20ന് രേഖപ്പെടുത്തിയ 55,120 രൂപയായിരുന്നു സ്വര്‍ണത്തിന്റെ റിക്കാര്‍ഡ് നിരക്ക്. ഈ മാസം നാല് തവണ 54,720 രൂപ നിരക്കിലും വ്യാപാരം നടന്നിരുന്നു. അന്താരാഷ്ട്രവിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറലുണ്ടായി. ഗ്രാമിന് 80 രൂപ കുറഞ്ഞു വില 5,520 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 96 രൂപയാണ്.