ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
Thursday, May 23, 2024 6:14 AM IST
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 58 മണ്ഡലങ്ങളിലാണ് മേയ് 25ന് ജനവിധിയെഴുതുക.
ഡൽഹിയിലും ആറ് സംസ്ഥാനങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളും ഇതിൽ ഉൾപ്പെടും.
യുപിയിലെ 14 മണ്ഡലങ്ങളും ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കും ആറാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മേനകാ ഗാന്ധി, കനയ്യകുമാർ, സുഷമ സ്വരാജിന്റെ മകൾ ബാൻ സുരി അടക്കമുള്ള പ്രമുഖ സ്ഥാനാർഥികൾ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.