മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം
Wednesday, May 22, 2024 9:28 AM IST
എടക്കര: മലപ്പുറത്ത് മഞ്ഞപ്പിത്തം മൂലം യുവാവ് മരിച്ചു. എടക്കര ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തെജിന്‍ സാന്‍ (22) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവവാഴ്ചയായിരുന്നു മരണം.
ഈ മാസം 13ന് ആണ് യുവാവിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ആരോഗ്യസ്ഥിതി മോശമായതോടെ 18ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മലപ്പുറത്ത് ഈ വര്‍ഷം ഒന്‍പത് പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം 1,977 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതില്‍ ഭൂരിഭാഗവും കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരാണ്.