അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
Monday, May 20, 2024 2:59 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ സെൻട്രൽ ബാമിയാൻ പ്രവിശ്യയിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ആക്രമണത്തിൽ മൂന്ന് സ്പാനിഷ് വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും ഒരു സ്പെയിൻകാരന് പരിക്കേൽക്കുകയും ചെയ്തതായി സ്പെയിൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ മതീൻ ഖനി പറഞ്ഞു. മൂന്ന് വിദേശ വിനോദ സഞ്ചാരികളെ കൂടാതെ ഒരു അഫ്ഗാൻ പൗരനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നാല് വിദേശികൾക്കും മൂന്ന് അഫ്ഗാനികൾക്കും പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2021-ൽ താലിബാൻ അധികാരം ഏറ്റെടുത്തതിന് ശേഷം വിദേശ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഏറ്റവും ഗുരുതരമായ ആക്രമണമായിരുന്നു വെള്ളിയാഴ്ച നടന്നത്.