തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ സ​ഭാ​ധ്യ​ക്ഷ​ൻ അ​ന്ത​രി​ച്ച ഡോ.​കെ.​പി. യോ​ഹ​ന്നാ​ന്‍റെ (മാ​ർ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) ഭൗ​തി​ക ശ​രീ​രം കൊ​ച്ചി​യി​ൽ എ​ത്തി​ച്ചു. പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ഭാ ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് ഭൗ​തി​ക ശ​രീ​രം ഏ​റ്റു​വാ​ങ്ങി. ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് വി​ലാ​പ​യാ​ത്ര​യാ​യി തി​രു​വ​ല്ല​യി​ലേ​ക്കു പു​റ​പ്പെ​ടും. ആ​ല​പ്പു​ഴ വ​ഴി​യാ​ണ് വി​ലാ​പ​യാ​ത്ര.

നാ​ലി​ന് കെ.​പി. യോ​ഹ​ന്നാ​ന്‍റെ ജ​ന്മ​ദേ​ശ​മാ​യ നി​ര​ണ​ത്തെ ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് ദേ​വാ​ല​യ​ത്തി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. ര​ണ്ടാം ഘ​ട്ടം ശു​ശ്രൂ​ഷ​യും ന​ട​ക്കും.

രാ​ത്രി 7.30ന് ​കു​റ്റ​പ്പു​ഴ ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് ആ​സ്ഥാ​ന​ത്തെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ വ​യ്ക്കും. നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പൊ​തു ദ​ർ​ശ​നം ഉ​ണ്ടാ​കും.

21നു ​രാ​വി​ലെ ഒ​മ്പ​തി​ന് സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ക​ത്തീ​ഡ്ര​ലി​നോ​ടു ചേ​ർ​ന്ന് 11ന് ​മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.