ഡ്രൈവിംഗ് സ്കൂൾ സമരം ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: കെ.ബി. ഗണേഷ് കുമാർ
Sunday, May 19, 2024 4:58 AM IST
പത്തനംതിട്ട: ഡ്രൈവിംഗ് സ്കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ടെന്നും മന്ത്രി പറഞ്ഞു.
ആളുകളെ എണ്ണിവച്ചിട്ടുണ്ട്. ഒരു സംശയവും വേണ്ട. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്റെ നിലപാടിനൊപ്പം നിന്ന പൊതുജനങ്ങളുണ്ട്. വണ്ടി ഓടിക്കാനറിയുന്നവര് വാഹനമോടിച്ച് റോഡിലിറങ്ങിയാൽ മതിയെന്നായിരുന്നു നിലപാട്. നല്ല ലൈസൻസ് സംവിധാനം കേരളത്തിൽ വേണമെന്നും ഗണേഷ് പറഞ്ഞു.