സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
Saturday, May 18, 2024 7:18 PM IST
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പോലീസ് ചോദ്യം ചെയ്തു.
ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥിയായിരുന്ന ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തനിക്ക് നൽകാനുള്ള പത്തു ലക്ഷം രൂപ തിരികെ നൽകിയില്ലെന്നും ടി.ജി.നന്ദകുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള ആക്ഷേപം വ്യക്തിഹത്യ നടത്തിയെന്ന് ശോഭയുടെ പരാതിയിൽ പറയുന്നു. താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്ന് പുന്നപ്ര പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിനു ശേഷം നന്ദകുമാർ പറഞ്ഞു.
ശോഭാ സുരേന്ദ്രന് നല്കിയ പരാതിയില്‍ മേയ് ഒമ്പതിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദല്ലാള്‍ നന്ദകുമാറിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ 18 നു ശേഷം ഹാജരാകാമെന്ന് കാട്ടി നന്ദകുമാര്‍ പോലീസിന് മറുപടി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നന്ദകുമാർ ആലപ്പുഴ പുന്നപ്ര പോലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരായത്.