കെഎസ്ആർടിസി ബസിന് തകരാർ; മലക്കപ്പാറ വനത്തിനുള്ളിൽ യാത്രക്കാർ കുടുങ്ങി
Saturday, May 11, 2024 9:19 PM IST
തൃശൂർ : കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായതോടെ മലക്കപ്പാറയിലെ വനത്തിനുള്ളിൽ ബസ് യാത്രക്കാർ കുടുങ്ങി.
മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്ന ബസ് പത്തടിപ്പാലം കഴിഞ്ഞ ഉടനെ തകരാറിലാവുകയായിരുന്നു.
യാത്രക്കാരെ കൊണ്ടുവരാൻ പകരം മറ്റൊരു ബസ് അയച്ചെന്ന് ചാലക്കുടി ഡിപ്പോ അധികൃതർ അറിയിച്ചു.