ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
Saturday, April 27, 2024 9:35 AM IST
തൃശൂർ: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാര്‍.
വിവാദം ബിരിയാണി ചെമ്പ് പോലെയാണ്. കെ. സുരേന്ദ്രന് തന്റെ വീട്ടില്‍ വന്നിട്ടുണ്ട്. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.
ഇ.പി. ജയരാജന് എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്ന പ്രകൃതക്കാരനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയമില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
പോളിംഗ് ശതമാനം കുറഞ്ഞത് തനിക്ക് ദോഷം ചെയ്യില്ല. ഇത് ഇടതിന് ഗുണമാണ് ചെയ്യുക. തൃശൂരില്‍ നല്ല മാര്‍ജിനില്‍ വിജയിക്കുമെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.