ബിജെപി നേതാവിന്റെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി
Thursday, April 25, 2024 5:36 PM IST
കല്‍പ്പറ്റ: പോലീസും തെരഞ്ഞെടുപ്പ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ബിജെപി നേതാവിന്റെ വീട്ടിൽ നിന്ന് 167 പായ്ക്കറ്റ് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ കണ്ടെത്തിയത്.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വയനാട്ടിൽ വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. ബിജെപി കിറ്റുകള്‍ വിതരണം ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ഥിയുമായ കെ. സുരേന്ദ്രന് പറഞ്ഞു.
ക്ഷേത്ര ഭാരവാഹികളാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്നും പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ ബത്തേരിയില്‍ നിന്ന് പിടികൂടിയിരുന്നു.