എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
Tuesday, April 23, 2024 8:08 PM IST
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുകുന്നു. കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി.
ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് ആറാം തവണയാണ് എം.എം. വർഗീസിനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിക്കുന്നത്. ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും എത്താൻ കഴിയില്ലെന്നും എം.എം. വർഗീസ് ഇഡിക്ക് മറുപടി നൽകുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം എപ്പോൾ വേണമെങ്കിലും വരാമെന്നും മറുപടിയിൽ പറയുന്നു.