കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ത​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക ആ​വ​ണി ബ​ന്‍​സാ​ല്‍, ബം​ഗ​ളു​രു സ്വ​ദേ​ശി ര​ഞ്ജി​ത് തോ​മ​സ് എ​ന്നി​വ​ർ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജിയാണ് പരിഗണിക്കുക​.

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റിന്‍റെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ച്ച​ത് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ത് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജിയിലെ പ്ര​ധാ​ന ആ​വ​ശ്യം. പ​ത്രി​ക​യ്ക്കൊ​പ്പം ന​ല്‍​കി​യ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ സ്വ​ത്ത് വി​വ​ര​ങ്ങ​ള്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ മ​റ​ച്ചു​വെ​ച്ചു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

ഇ​ത് സം​ബ​ന്ധി​ച്ച് വ​ര​ണാ​ധി​കാ​രി​ക്ക് പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ വ​ര​ണാ​ധി​കാ​രി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​ക്കാ​തെ​യാ​ണ് വ​ര​ണാ​ധി​കാ​രി പ​ത്രി​ക സ്വീ​ക​രി​ച്ച​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

ജ​സ്റ്റീ​സു​മാ​രാ​യ വി​.ജി. അ​രു​ണ്‍, എ​സ്. മ​നു എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.