പഞ്ചാബിൽ ഗർഭിണിയായ യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു
Sunday, April 21, 2024 7:41 AM IST
അമൃത്സർ: പഞ്ചാബിൽ കുടുംബ വഴക്കിനെ തുടർന്ന് ഗർഭിണിയായ യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ആറു മാസം ഗർഭിണിയായിരുന്ന 23കാരിയാണ് കൊല്ലപ്പെട്ടത്.
അമൃത്സറിനടുത്തുള്ള ബുലെദ് നംഗൽ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇവർ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതിനെ തുടർന്ന് ഭാര്യ പിങ്കിയെ ഭർത്താവ് സുഖ്ദേവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ (NCW) പഞ്ചാബ് പോലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒളിവിൽ കഴിയുന്ന സുഖ്ദേവിനെ അറസ്റ്റ് ചെയ്യാൻ തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.