ന്യൂ​ഡ​ല്‍​ഹി: ടെ​സ്‌ല സി​ഇ​ഒ ഇ​ലോ​ണ്‍ മ​സ്‌​കി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം മാ​റ്റി​വ​ച്ചു. നേ​ര​ത്തെ ഈ ​മാ​സം 21, 22 തീ​യ​തി​ക​ളി​ല്‍ ഇ​ന്ത്യ​യി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നും ടെസ്‌ലയു​ടെ വൈ​ദ്യു​ത കാ​ര്‍ നി​ക്ഷേ​പ​ത്തി​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്താ​നു​മാ​യി​രു​ന്നു മ​സ്‌​കിന്‍റെ തീ​രു​മാ​നം.

മോ​ദി​യെ കാ​ണാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ഈ ​മാ​സം 10ന് ​അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തി​രു​ന്നു. പു​തു​ക്കി​യ തീ​യ​തി​യോ യാ​ത്ര മാ​റ്റി​വ​ച്ച​തി​ന്‍റെ കാ​ര​ണ​ങ്ങ​ളോ മ​സ്‌​കു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കേ​ന്ദ്ര​സ​ര്‍​ക്കാ​രും ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​സ്താ​വ​ന​യൊ​ന്നും പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല.

എ​ന്നാ​ല്‍ ടെ​സ്‌ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​ര്‍​ണാ​യ​ക കോ​ണ്‍​ഫ​റ​ന്‍​സ് 23ന് ​അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​കാം യാ​ത്ര മാ​റ്റി​വ​ച്ച​തെ​ന്നാ​ണ് സൂ​ച​ന. മ​സ്‌​കിന്‍റെ വ​ര​വ് റ​ദ്ദാ​ക്കി​യ​ത് ഇ​ന്ത്യ​ന്‍ ബി​സി​ന​സ് ലോ​ക​ത്തി​ന് നി​രാ​ശ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.