ഗുരുദ്വാരയിലെ സംഭാവനപ്പെട്ടിയിൽ നിന്നും പണം മോഷ്ടിച്ചു; സെക്യൂരിറ്റി അറസ്റ്റിൽ
Tuesday, April 16, 2024 1:03 AM IST
ന്യൂഡൽഹി: ഗുരുദ്വാരയിലെ സംഭാവനപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. തെക്കൻ ഡൽഹിയിലെ പുഷ്പ് വിഹാറിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയിലാണ് സംഭവം.
രോഹിത് കുമാർ(23) ആണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചു. സംഭാവനപ്പെട്ടിയുടെ പകർപ്പ് താക്കോൽ താൻ വാങ്ങിയിട്ടുണ്ടെന്നും 2023 ഏപ്രിൽ മുതൽ ഡിസംബർ വരെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന സമയത്ത് ഒന്നിലധികം തവണ പണം മോഷ്ടിച്ചിട്ടുണ്ടെന്നും കുമാർ പറഞ്ഞു.
അടുത്തിടെ നടന്ന സംഭവത്തിൽ 55,000 രൂപ മോഷ്ടിക്കുകയും മോട്ടോർ സൈക്കിൾ വാങ്ങാൻ 35,000 രൂപ ഇയാൾ ചിലവാക്കുകയും ചെയ്തതായി ഡിസിപി പറഞ്ഞു. ഇയാളുടെ പക്കൽ നിന്നും ഒരു ബൈക്കും ഒമ്പതിനായിരും രൂപയും ഡ്യൂപ്ലിക്കേറ്റ് താക്കോലും കണ്ടെടുത്തു.