പെരുമാറ്റച്ചട്ട ലംഘനം; തമിഴ്നാട് ബിജെപി അധ്യക്ഷനെതിരേ കേസ്
Monday, April 15, 2024 9:35 AM IST
ചെന്നൈ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈക്കെതിരേ പോലീസ് കേസെടുത്തു. രാത്രി പത്തിന് ശേഷം കോയമ്പത്തൂരില്‍ പ്രചാരണം നടത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 143, 286, 341, 290 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
എന്നാല്‍ കൃത്യം 9:58ന് തന്നെ പ്രാചാരണവാഹനത്തിലെ ലൈറ്റും മൈക്കും ഓഫ് ചെയ്തെന്നാണ് അണ്ണാമലൈയുടെ വാദം. തന്നെ കാണാന്‍ വാഹനത്തിന് സമീപം മണിക്കൂറുകളോളം കാത്തുനിന്നവരെ അഭിവാദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്.
ഇതിനിടെ പോലീസ് എത്തി തന്റെ പ്രചാരണ വാഹനം പിടിച്ചെടുക്കുകയായിരുന്നു. ഡിഎംകെ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് പോലീസിന്റെ നടപടിയെന്നും ബിജെപി ആരോപിച്ചു.