യുപിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാലു വയസുകാരി കൊല്ലപ്പെട്ടു
Sunday, April 14, 2024 12:57 AM IST
ലക്നോ: ഉത്തർപ്രദേശിലെ ഡിയോറിയയ്ക്ക് സമീപം തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുകാരി മരിച്ചു. ആക്രമണത്തിൽ കുട്ടിയുടെ മൃതദേഹം വികൃതമായിരുന്നു.
മൃതദേഹം പോലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചു. കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ അമേത്തി മാതാ ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നതെന്ന് എസ്എച്ച്ഒ വേദപ്രകാശ് ശർമ പറഞ്ഞു.
മാസങ്ങളായി ക്ഷേത്രത്തിന് സമീപം താൽക്കാലിക കുടിലിലാണ് കുട്ടിയും കുടുംബവും കഴിഞ്ഞത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയമാണ് കുട്ടി ആക്രമണത്തിന് ഇരയായത്. ആളുകൾ നായ്ക്കളെ ഓടിക്കുമ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു.