അമ്മയെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ
Friday, April 12, 2024 11:04 PM IST
കോട്ടയം: പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് അമ്മയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം മണർകാടാണ് സംഭവം. വടവാതൂർ പോളശേരി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ ആണ് പിടിയിലായത്.
പ്രതി അമ്മയെ ശാരീരികമായി അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
കുടുംബപരമായ പ്രശ്നങ്ങളുടെ പേരിലായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.